മെക്‌സിക്കന്‍ കടലിടുക്കിലെ എണ്ണച്ചോര്‍ച്ചയില്‍ കുളിച്ചിരിക്കുമ്പോള്‍ ജോണ്‍ ബൈഡന്‍ ഇങ്ങനെ പണി തരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. പ്രശ്‌നത്തില്‍ തലപുകഞ്ഞിരിക്കെ സഹായത്തിനാണ് ഉപരാഷ്ട്രപതിയെ വിളിച്ചത്. അപ്പോള്‍ ലഭിച്ച മറുപടി '' സോറി മിസ്റ്റര്‍ പ്രസിഡന്റ്, ഞാന്‍ ലോകകപ്പ് കാണുകയാണ്'' എന്നാണ്.
അമേരിക്കന്‍ വൈസ്പ്രസിഡന്റ് ജോണ്‍ ബൈഡന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജൊഹാനസ്ബര്‍ഗിലെ അമേരിക്കന്‍ കോണ്‍സുലേറ്റില്‍ എന്നതിയ ബൈഡന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സൗഹൃദം പങ്കിടുന്നതിനിടെയാണ് ഇങ്ങനെ പറഞ്ഞത്.
പ്രസിഡന്റ് ദേഷ്യത്തിലാണെന്നു പറഞ്ഞ ബൈഡന്‍ അദ്ദേഹത്തെ തനിച്ചു വിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് വിമാനം കയറിയതിനു മാപ്പും പറഞ്ഞു.
കിക്കോഫിന് ഒരു ദിനം മുമ്പാണ് ബൈഡനും കുടുംബാംഗങ്ങളും ജൊഹാനസ്ബര്‍ഗില്‍ എത്തിയത്. അമേരിക്കന്‍ ഫുട്‌ബോള്‍ ടീമിനെ പ്രോത്സാഹിപ്പിക്കാനാണ് തന്റെ വരവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഇംഗ്ലണ്ടിനെതിരായ അമേരിക്കയുടെ ആദ്യ മത്സരം കാണാന്‍ ബൈഡനും ഗാലറിയിലുണ്ടാകും.
Friday, June 11, 2010
''സോറി ഒബാമ ; ഞാന്‍ ലോകകപ്പ് കാണുകയാണ്''
Posted by sy@m at 11:51 PM
Subscribe to:
Post Comments (Atom)
0 comments:
Post a Comment