അവര്‍ മുപ്പതു പേരായിരുന്നു. അനൂപ് ഒറ്റയ്ക്കും. അവര്‍ക്ക് മീതെ ചാട്ടുളിപോലെപറന്നു ചാടി അവന്‍ സ്വര്‍ണമണിഞ്ഞു. പാലാ ജംപ്‌സ് അക്കാദമിയുടെ ശിഷ്യന്മാരെ ഒറ്റയ്ക്കു തോല്‍പ്പിച്ച് ആണ്‍കുട്ടികളുടെ സീനിയര്‍ പോള്‍വാള്‍ട്ടില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ അനൂപ് ജോണി താരമായി.
ഓരോ ചാട്ടത്തിലും ആവേശം തുളുമ്പിയ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ദേശീയ വെങ്കല മെഡല്‍ ജേതാവിനെ മറികടന്നാണ് അനൂപ് സ്വര്‍ണമണിഞ്ഞത്.
4.05 മീറ്റര്‍ മറികടന്നായിരുന്നു അനൂപിന്റെ നേട്ടം. നിലാരമില്ലാത്ത മത്സരത്തില്‍ അനൂപും രണ്ടാംസ്ഥാനത്തെത്തിയ കോരുത്തോടിന്റെ ജിതിന്‍ വര്‍ഗീസും തമ്മില്‍ നടന്ന പോരാട്ടമാണ് ആവേശം വിതറിയത്.
അനൂപിന്റെ 4.05 മീറ്റര്‍ താണ്ടാന്‍ ശ്രമിക്കാതെ 4.10 മീറ്റര്‍ മറികടക്കാനായിരുന്നു ജിതിന്റെ ശ്രമം. എന്നാല്‍ അത് പാളിയതോടെ ജിതിന് രണ്ടാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ ജംപ്‌സ് അക്കാദമിയുടെ കല്ലടി സ്കൂളിലെ ഗോകുല്‍ ബാബുവിനാണ് വെങ്കലം. സംസ്ഥാന മീറ്റിന് യോജിക്കാത്തത്ര നിലവാരമില്ലാത്ത മത്സരമാണ് അരങ്ങേറിയതെന്ന് ആക്ഷേപമുണ്ട്. ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത തേടിയ 31 പേരില്‍ 19 പേരും പരാജയപ്പെട്ടത് ഇതിന് തെളിവാണ്. എന്നാല്‍ മത്സത്തിനൊരുക്കിയ റണ്‍വേയാണ് താരങ്ങളെ ചതിച്ചതെന്ന് പരിശീലകര്‍ പറയുന്നു. നിരപ്പില്ലാത്തതും ഇളകിത്തകര്‍ന്നതുമായ ട്രാക്കാണ് പോള്‍വോള്‍ട്ട് മത്സരത്തിനൊരുക്കിയിരുന്നത്. ട്രാക്കിന്റെ ഈ പ്രതികൂല സ്വഭാവം വേഗത കൈവരിക്കാന്‍ തടസമാണെന്നും ഇത് താരങ്ങളുടെ പ്രകടനത്തില്‍ നിഴലിച്ചുവെന്നും അദ്ധ്യാപകര്‍ പറഞ്ഞു.
Sunday, December 20, 2009
അനൂപ് പറന്നുയര്‍ന്നു, ജംപ്‌സ് അക്കാദമിക്കുമപ്പുറം
Subscribe to:
Post Comments (Atom)
0 comments:
Post a Comment