തള്ളേ കലിപ്പ് തീരണില്ലല്ലോ... മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ മെഗാ ഹിറ്റായ രാജമാണിക്യം എന്ന സിനിമയിലെ സൂപ്പര്‍ ഡയലോഗ് ആണിത്. സിനിമയുടെ വന്‍ വിജയത്തെ തുടര്‍ന്ന് കേരളം ഒന്നാകെ ഈ ഡയലോഗ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് പേറെന്റും ആയി ഒരു സംഘം എത്തിയിട്ടുണ്ട് അങ്ങ് ഒസ്ട്രലിയയില്‍ നിന്നു.ആരെന്നല്ലേ കോല് കളിക്കാരന്‍ പോണ്ടിങ്ങും സംഘവും. ഇപ്പോള്‍ അവരാണ് ഈ ഡയലോഗ് സ്ഥിരമായി ഉപയോഗിക്കുന്നത്. രയിക്കുരാമാനം അവര്‍ പറയുന്നു തള്ളേ കലിപ്പ് തീരണില്ലല്ലോ...സംഭവം മലയാളത്തിന്റെ പുണ്യമായ മമ്മൂട്ടിയോടുള്ള ആരാധന ഒന്നുമല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാര്‍ എന്ന ലേബലില്‍ ചടഞ്ഞിരുന്ന അവരെ ഉറക്കത്തില്‍ നിന്നു ചാടി എണീറ്റ ടീം ഇന്ത്യ ആ സിംഹാസനത്തില്‍ നിന്നു ഇറക്കിവിട്ടതാണ് പ്രശ്നം.രണ്ടു മാസം മുന്പ് തങ്ങളുടെ മടയില്‍ വന്നു ഏകദിനത്തില്‍ തോല്പിച്ചു. അതോടെ ഉണ്ടായിരുന്ന ഗ്ലാമര്‍ പകുതി പോയി. പിന്നെ ഇത്തവണയും ചക്ക ഇടാമെന്നും അപ്പോള്‍ വീണ്ടും മുയല്‍ ചാകുമെന്നും അതോടെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാംഎന്നും കരുതി വിമാനം കയറി ഇന്ത്യയില്‍ എത്തിയപ്പോള്‍ ദേ വീണ്ടും തോല്പിച്ചു. ഇത്തവണ ടെസ്റ്റില്‍ ആണെന്ന് മാത്രം. അതെങ്ങനാ കളിയ്ക്കാന്‍ പഠിക്കേണ്ട സമയത്തു ചിലവന്മാര്‍ മീന്‍ പിടിക്കാന്‍ പോകും പിന്നെ തോല്‍ക്കാതിരിക്കുന്നതെങ്ങനെയാ...എന്നാലും നമ്മള്‍ തമ്പ്രാക്കന്മാരല്ലേ തോല്‍ക്കാമോ. എന്ത് ചെയ്യാനാ ആ ധോണിയും സംഘവും പണിപറ്റിച്ചു ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. എന്നാല്‍ പിന്നെ പൊടിയും തട്ടി വാലും ചുരുട്ടി വീട്ടില്‍ പോകാമെന്ന് വെച്ചാല്‍ സമ്മതിക്കുമോ. തൊട്ടതു തന്നെ സഹിക്കാന്‍ പറ്റുന്നില്ല വീട്ടില്‍ ചെന്നാല്‍ കഞ്ഞികുടിക്കാന്‍ വക തരുമോ എന്നും അറിയില്ല അപ്പോഴാണ് ചില പിന്തിരിപ്പന്‍ വൈതാളികര്‍ തങ്ങളുടെ കളം കഴിഞ്ഞുവെന്നും ഓസീസ് യുഗം അവസാനിച്ചുവെന്നും തങ്ങള്‍ കാലഹരണപ്പെട്ട പുണ്യവാളന്മാരെന്നും പറഞ്ഞു രംഗത്ത് വരുന്നത്. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ ചത്തു കിടന്നാലും ചമഞ്ഞു കിടക്കുന്നവരാണ് തങ്ങളെന്ന് കാട്ടിക്കൊടുക്കണ്ടേ. കുളിച്ചില്ലേലും അത് പുരപ്പുറത്തു ഇട്ട പരമ്പര്യവുമുണ്ട്.ഇനി എന്താണ് വഴി എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ഐഡിയ ഉദിച്ചത് . ആന്‍ ഐഡിയ കാന്‍ ചേഞ്ച് യൌര്‍ ലൈഫ് എന്ന് പറയുന്നതു ഇതിനാണെന്ന് പോണ്ടിംഗ് പോലും തല കുലുക്കി സമ്മതിക്കും.വഴി ഇതാണ് അടിക്കു തിരിച്ചടി ഗ്രൌണ്ടില്‍ കൊടുക്കാന്‍ പറ്റിയില്ലേല്‍ വീട്ടില്‍ കൊടുക്കും ബാറ്റ് കൊണ്ടു പറ്റിയില്ലേല്‍ നാക്ക് കൊണ്ട്. ഒടുവില്‍ ജെയിംസ് കാമെരൂണിനെ മനസ്സില്‍ ധ്യാനിച്ചു ഒരു തിരക്കഥ അങ്ങ് എഴുതി സംഗതി ഹിറ്റ്.സൈമണ്ട്സ് മദ്യം കഴിച്ചു മധോന്മാത്തനായി മീന്‍ പിടിക്കാന്‍ പോയതാണ് ഒരു കുഴപ്പം. സൈമണ്ട്സിനെ മദ്യപാനിയാക്കിയത് ഹര്ഭജനാനെന്നും വെച്ചു കാച്ചി. കുഴപ്പം നമ്പര്‍ രണ്ട് ബ്രറ്റ് ലീയ്ക്ക് വയറ്റീന്നു പോകുന്നത് കൂടിപ്പോയത്. അതിന് കാരണം ഇന്ത്യയിലെ ഫുഡ്. ഇതൊക്കെ പോരെ. ഇത്രയൊക്കെ വന്നുപെട്ടാല്‍ ദൈവം തമ്പുരാന്‍ പോലും തോല്‍ക്കും പിന്നെയല്ലേ ഓസീസ്. ഇനി അതും പോരെങ്കില്‍ മൂന്നാം ലോക രാജ്യത്തെ സംഘാടകരുടെ പിടിപ്പുകേടും ഉണ്ടെന്നു നായകന്‍ പോണ്ടിങ്ങിന് പിന്തുണയുമായി ഒപ്പെനര്‍ മാത്യു ഹെയ്ഡന്‍ ഇനിയും തങ്ങളുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമെന്നു പറഞാല്‍ അവനെ ബിഗ് ബാന്‍ഗ് പരീക്ഷണത്തിന് വിധേയനാക്കുമെന്നു പോണ്ടിങ്ങിന്റെ അന്ത്യശാസനവും വന്നു.ഇതൊക്കെ കേട്ടപ്പോള്‍ ഇങ്ങു ഇന്ത്യയിലെ സാധാരണ ക്രിക്കറ്റ് പ്രേമിക്ക് ഒരു സന്ദേഹം ഇനി ഇതെല്ലം ശെരിയാണോ? ട്വന്റി ട്വന്റി സിനിമയിലെ ഡയലോഗ് മത്സരം പോലെ നീണ്ട ഓസീസ് വാക്പ്രയോഗത്തിലെ സത്യമറിയാന്‍ ഇന്ത്യന്‍ നായകന്‍ ധോണിയെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി അതിമധുരം ബഹുരസം... തോളല്പം ചരിച്ചു ധോണി പറഞ്ഞു.... നീ പോ മോനേ ദിനേശാ...
Thursday, November 20, 2008
Subscribe to:
Post Comments (Atom)
1 comments:
പോ മോനേ ദിനേശാ..... കലക്കി..... സത്യം പറയാമല്ലൊ ഈ ഐറ്റം നിന്റെ മാസ്റ്റര്‍ പീസ് ആണു.... എനിക്കു തോന്നുന്നു.... ക്ഷമിക്കണം ബാക്കിയെല്ലാം ആവറേജ് ലെവലേ ആയിട്ടുളളൂ.....
മംഗളാശംസകളോടെ
സന്ദീപ്.
Post a Comment