Sunday, November 23, 2008
ആഘോഷം വാനോളം

Posted by sy@m at 3:50 AM 1 comments
ഇതിഹാസ സംഗമം

Posted by sy@m at 3:37 AM 0 comments
Saturday, November 22, 2008
അര്‍ജന്റീന ദൈവത്തിന്റെ കൈകളില്‍
രണ്ടു പതിറ്റാണ്ട് മുന്‍പ് തങ്ങളെ ലോകൈക ജേതാക്കളാക്കിയത് ദൈവത്തിന്റെ കരങ്ങള്‍ ആണെന്നാണ് അര്‍ജന്റിനക്കാര്‍ വിശ്വസിക്കുന്നത്. അന്ന് തങ്ങളെ കാക്കാന്‍ അങ്ങു സ്വര്ഗരജ്യത് നിന്ന് ദൈവം നിയോഗിച്ചത് മറഡോണ എന്നാ ദൈവപുത്രനെയാണ് എന്ന് അവര്‍ ഇന്നും നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയും...സെമിഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെയാണ് അന്ന് അര്‍ജന്റീന ആദ്യമായി പരീക്ഷിക്കപ്പെടുന്നത്.ലോകകപ്പിന് മുന്‍പ് യാതൊരു സാധ്യതയും കല്പ്പിക്കപെടാതിരുന്ന ടീമായിരുന്നു അവര്‍... ടീമില്‍ എടുത്തു പറയത്തക്ക ആരുമില്ല... മറഡോണ എന്നാ അദ്ഭുത പുരുഷന് സഹായിയായി ആകെ ഉണ്ടായിരുന്നത് ഡാനിയല്‍ പസേരല്ല എന്നാ പൂര്വികന് മാത്രം. എന്നാല്‍ മത്സരം തുടങ്ങും മുന്‍പ് കാപ്റെന്സിയുടെ പേരില്‍ പസേരല്ലയും പിണങ്ങി പിരിഞ്ഞപ്പോള്‍ മറഡോണ എന്നാ കുറിയ മനുശയം മാത്രമായി അര്ജന്റീന് ഫുട്ബോള്‍ ടീം ചുരുങ്ങുകയായിരുന്നു...ഇതൊക്കെ കണ്ടു അന്നും ഇന്നും ഫുട്ബോള്‍ ലോകത്തെ മുടിചൂടാ മന്നന്മാര് എന്ന് അഹന്ത കൊള്ളുന്ന പലരും പരിഹസിച്ചു ചിരിച്ചിരുന്നു..എന്നാല്‍ കിക്കോഫ് വിസില്‍ കുഴങ്ങിയത് മുതല്‍ പന്ത് നീലയും വെള്ളയും വരകളിലൂടെ ഓടാന്‍ ശീലിക്കുകയായിരുന്നു.ദക്ഷിണ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് തുടങ്ങിയ ലെ ബ്ലൂസ് പിന്നീട് അസാധ്യമായ കുതിപ്പാണ് നടത്തിയത്... ഇറ്റലിയെ സമനിലയില്‍ കുരുക്കിയും ബാല്ഘരിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കേട്ട് കെട്ടിച്ചും നോക്ക്ഔട്ട് ഘട്ടത്തില്‍ എത്തിയ അര്‍ജന്റീനയ്ക്ക് പിന്നീട് അയല്‍ക്കാരായ ഉരുഗെ ആയിരുന്നു എതിരാളികള്‍. ഒരുഗോള്‍ വിജയവുമായി ക്വാര്‍ട്ടറില്‍ എത്തിയ അവര്‍ക്ക് അവിടെ എതിരാളികള്‍ ഇംഗ്ലണ്ട് ആയിരുന്നു.കടുത്ത പോരാട്ടം എന്നാല്‍ മറഡോണയുടെ പ്രതിഭയ്ക്ക് മാറ്റുരയ്ക്കാന്‍ പറ്റിയ വേദിയായി മാറി അത്. കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച മത്സരമെന്ന നിലയില്‍ അത് എന്നും ഓര്മിക്കപെടുന്നു...മത്സരത്തില്‍ ഇംഗ്ലണ്ട് മുന്നിട്ടു നില്‍ക്കെ മറഡോണ നേടിയ ഗോള്‍ ഇന്നും വിവാദങ്ങള്‍ കത്തിക്കുന്നു.. ബോക്സിനുള്ളിലേക്കു വന്ന ക്രോസിനായി ഉയര്‍ന്നു ചാടുന്ന മറഡോണയും ഇംഗ്ലണ്ട് ഗോളിയും.. എന്നാല്‍ എതിരാളിയെ കബളിപ്പുച്ചു പന്തില്‍ കൈ കൊണ്ട് ഒരു തഴുകല്‍... ദൈവ പുത്രന്റെ തലോടല്‍ പോലെ... പന്ത് ഇംഗ്ലണ്ട് വലയില്‍.. എതിര് ടീമിന്റെ പ്രതിഷേധങ്ങള്‍ക്കിടെ റഫറി മധ്യ വരയിലേക്ക് വിരല്‍ ചൂണ്ടി.... അര്‍ജന്റീന ആദ്യ ഗോള്‍ നേടി.. എന്നാല്‍ പിന്നീടായിരുന്നു ആ കുതിപ്പ് ... സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി മുന്നേറുന്ന മറഡോണ തടുക്കാന്‍ ആറോളം ഇംഗ്ലണ്ട് താരങ്ങള്‍ എന്നാല്‍ ഒന്നൊന്നായി അവരെ മറികടന്ന മറഡോണ ഒടുവില്‍ വലയില്‍ പന്തെത്തിക്കുമ്പോള് നൂറ്റാണ്ടിന്റെ ഗോളായി മാറി അത്...പിന്നീട് ബെല്‍ജിയം വീണപ്പോള്‍ കലാശക്കൊട്ടിനു അര്‍ജന്റീനയും ജര്‍മനിയും എത്തി.... അവിടെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ജര്‍മ്മനിയെ തകര്‍ത്തു മറഡോണ കിരീടം ഏറ്റുവാങ്ങുമ്പോള്‍ പട്ടിണിയും മറ്റും തകര്‍ത്ത ലാറ്റിന്‍ അമേരിക്കയിലെ ആ കുഞ്ഞു രാജ്യം ആഘോഷത്തില്‍ തിമിര്‍ത്താടുകയായിരുന്നു.........അടുത്ത തവണ ഫൈനല്‍ വരെ എത്തി അവര്‍ മടങ്ങുമ്പോഴും രാജ്യം പരിഭവിച്ചില്ല കാരണം ദൈവ പുത്രന് അവര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു....എന്നാല്‍ പിന്നീട് സാത്താന്റെ വഴികളിലൂടെ മയക്കു മരുന്നിനും മറ്റും അടിമയായി മാറിയ മറഡോണയുടെ രണ്ടാം വരവായിരുന്നു കഴിഞ്ഞ ദിവസം ഗ്ലാസ്കൊവില്‍ കണ്ടത്...ചിരാഭിലാഷമായ ദേശിയ ടീം കോച്ച് എന്നാ സ്ഥാനം കൈവന്ന സമയത്ത് അദ്ദേഹം പറഞ്ഞു ടീമിന്റെ സമ്പൂര്‍ണ അധികാരി ഞാനാണ് എന്ന് മറ്റാരും പറയാം ധൈര്യപെടാത്ത കാര്യം... അത്രയും തുറന്നു പറഞ്ഞിട്ടും ഒരു എതിര്‍പ്പും ഉയര്ന്നില്ലന്നത് മറഡോണയുടെ പ്രതിഭ സ്പര്‍ശത്തിന്റെ തിളക്കം....തന്നില്‍ അര്‍പ്പിതമായ വിശ്വാസം കാക്കാനാണ് അദ്ദേഹം താന്‍ ആദ്യ അന്താരാഷ്ട്ര ഗോള്‍ നേടിയ ഗ്ലാസ്കൊവില്‍ എത്തിയത്....ലയണല്‍ മെസിയും യുവാന്‍ റോമന്‍ റിക്വല്‍മിയും ഇല്ലാതെ എത്തിയ അര്‍ജന്റീനയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മറഡോണയ്ക്കായി.... സ്കോട്ടലന്‍ഡ് അത്ര മികച്ച ടീം അല്ലായിരിക്കാം എന്നാല്‍ ചിലിയോട് പതിനാറു വര്‍ഷത്തിനു ശേഷം തോല്‍വി വഴങ്ങി തല കുനിച്ചു നിന്ന അര്‍ജന്റീനന്‍ ഫുട്ബോളിന് ഇത് മഹത്തായ വിജയമാണ് .. ഒരു ഉയിര്‍ത്തു എഴുന്നെല്പ്പ്... അതെ തങ്ങളുടെ ദൈവ പുത്രന് നല്കിയ ഉണര്‍വില്‍ ആവേശം കൊള്ളുകയാണ് അവര്‍... ആ ആവേശം അടുത്ത ലോക കിരീടത്തില്‍ വരെ എത്തണമെന്ന് ഫുട്ബോള്‍ ലോകം കൊതിക്കുന്നു കാരണം ഇത്ര കണ്ടു ഫുട്ബോളിനെ സ്നേഹിക്കുന്ന, ഫുട്ബോള്‍ കൊണ്ട് കവിത രചിക്കുന്ന നിര്‍ഭാഗ്യം വിടാതെ പിന്തുടരുന്ന അവര്‍ക്ക് ഇനി കിരീടവും ചെങ്കോലും നഷ്ടപ്പെടുതാനാവില്ല കാരണം അവര്‍ക്ക് ഇനി വഴികാട്ടുന്നത് ഫുട്ബോള്‍ മാന്ത്രികനായ രാജകുമാരനാണ് അവന്റെ കൈകളില്‍ അവര്‍ സുരക്ഷിതരും.... അതെ അര്‍ജന്റീന ദൈവത്തിന്റെ കൈകളിലാണ്....

Posted by sy@m at 3:50 AM 0 comments
Labels: കായികം
ഞാണിന് മുകളിലെ ജീവിതങ്ങള്‍
ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ..... സാക്ഷരതയും സാമ്പത്തിക ഭദ്രതയും നേടിയെന്നു അഹങ്കരിക്കുന്ന ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ചോദ്യചിഹ്നമായി ഒരു നേരത്തെ ഭക്ഷണത്തിനായി സ്വന്തം ജീവിതം പണയം വെച്ച് അഭ്യാസ പ്രകടനം നടത്തുന്ന തെരുവ് ബാലിക... സൂറത്തില്‍ നിന്നൊരു ദൃശ്യം.... പി. ടി. ഐ

Posted by sy@m at 12:54 AM 0 comments
Labels: ഫോട്ടോ
Friday, November 21, 2008
ധോണി: ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പുത്തന്‍ മിശിഹാ
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഒന്നുമല്ലാതായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കപില്‍ദേവ് എന്ന പോരാളിയുടെ നേതെര്ത്വത്തില് ചെകുത്താന്മാരുടെ സംഘം കറുപ്പിന്റെ കരുത്തായ വെസ്റ്റിന്‍ഡീസ്-നെ തോല്‍പ്പിച്ച് ലോക കിരീടം നേടിയതോടെ ഇന്ത്യ ക്രിക്കെറ്റ് ലോകത്തില്‍ കുതിക്കാനുള്ള വേദി ഒരുക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ഇന്ത്യന്‍ ക്രിക്കെറ്റിന്റെ വളര്‍ച്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.കപിലിന് ശേഷം അസരുദീനും മറ്റും നയിച്ച ഇന്ത്യന്‍ ക്രിക്കെറ്റ് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറിന്റെ അവതാരത്തോടെ ലോകൈക ശക്തികളായി മാറി.അമ്പ് കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന ചൊല്ല് പോലെ സച്ചിന്റെ ബാറ്റിങ്ങ് ചൂടരിയാത്തവരില്ല ലോക ക്രിക്കെറ്റില്‍ എന്ന സ്ഥിതിയായി.എന്നാല്‍ പ്രതിഭാസത്തിനോപ്പം നില്ക്കാന് മറ്റുള്ളവര്‍ക്ക് കഴിയാതെ വന്നപ്പോള്‍ സച്ചിനും കൂടെ ഓടുന്നവരും എന്ന സ്ഥിതിയായി ഇന്ത്യന്‍ ക്രിക്കെറ്റില്‍.ഈ സാഹചര്യത്തിലാണ് സൌരവ് ഗാംഗുലി എന്ന കടുവ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ തലപ്പത്തെത്തുന്നത്. പരസ്യമായി വായ്ക്കകത്ത് കോലിട്ടിലക്കിയലുമ് നഖം കടിച്ചും കീഴോട്ടു നോക്കിയും മാന്യത കാക്കുന്ന ഇന്ത്യന്‍ കീഴാളരില്‍ നിന്ന് ക്രിക്കെറ്റ് ലോകത്തെ ഒരു കൂട്ടം പോരാളികളുടെ സംഘമാക്കി മാറ്റിയത് ഗാംഗുലി ആണ്. എന്നാല്‍ കാല ചക്രത്തിന്റെ പാച്ചിലില്‍ ഗാംഗുലിക്കും അനിവാര്യമായ അന്ത്യം വന്നു ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ ഒരു യുഗത്തിന്റെ അന്ത്യമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ അവിടെ പുത്തന്‍ താരോധയത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.. സഹോദര രാഷ്ട്രവും ബദ്ധ വൈരികളുമായ പാകിസ്ഥാന്റെ രാഷ്ട്രപതി സാക്ഷാല്‍ പര്വേഴ് മുശ്രുഫിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയ കൂന്തലുമായി ഒരു രാജകുമാരന് ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പടി കടന്നെത്തി.മഹേന്ദ്ര സിങ്ങ് ധോണി. ജര്ക്കന്ദ് എന്ന സംസ്ഥാനത്തു നിന്ന് ഒരു പോരാളി. തുടര്ന്നിഗോട്ടു ധോനിയുടെ പടയോട്ടമായിരുന്നു.....ഇതില്‍ ശ്രേദ്ധേയമത് ട്വന്റി ട്വന്റി ലോകകപ്പ് വിജയമായിരുന്നു. ആരും പ്രതീക്ഷിക്കാതിരുന്ന സമയം ധോണിയുടെ നെത്രിര്തുവതിലുള്ള യുവാക്കളുടെ സംഘമാണ് ലോക കിരീടം ഇന്ത്യയില്‍ എത്തിച്ചത്.ഓസ്ട്രലിയ ദക്ഷിണആഫ്രിക്ക തുടങ്ങിയ മുന്‍ നിര ടീമുകളെ തോല്പിച്ചും പിന്നീട് ഫൈനലില്‍ ബദ്ധ വൈരികളായ പാകിസ്ഥാനെ അടിയറവു പറയിച്ചുമാണ് ധോണിയുടെ ഇന്ത്യ ലോക ജേതാക്കളായത്.അതൊരു ആകസ്മിക വിജയമയിരുന്നില്ലെന്ന് തെളിയിക്കുകയായിരുന്നു പിന്നീട് ഇന്ത്യന്‍ നായകന്റെ ലക്ഷ്യം.ജയദ്രഥ വധം പ്രതിന്ഞ ചെയ്തിറങ്ങിയ അര്‍ജുനനെ പോലെയായിരുന്നു പിന്നീട് ധോണി. ഒന്നായി എടുക്കും... നൂറായി തൊടുക്കും..... കൊള്ളുമ്പോള്‍ ആയിരം എന്ന രീതിയിലാരുന്നു യാത്ര.മുന്നില്‍ വന്നവര്‍ക്കെല്ലാം കിട്ടി വേണ്ടുവോളം. ഒടുവില്‍ ക്രിക്കെട്ടിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായ ഓസീസിനും കിട്ടി പ്രതീക്ഷിക്കാതെ. അതും അവരുടെ നാട്ടില്‍ ഏകദിന പരമ്പരയുടെ ഫൈനലില്‍. ഇന്ത്യന്‍ ക്രിക്കെറ്റിലെ ദൈവം സാക്ഷാല്‍ സച്ചിന് ഉണര്‍ന്ന ഫൈനലുകളില്‍ ധോണിയുടെ ഇന്ത്യ ഒസ്ട്രലിയയില് ചരിത്രം രചിച്ചു.എന്നാല്‍ ക്ഷീരമുള്ള അകിടിന് ചുവട്ടിലും ചോര കുടിക്കുന്ന വിമര്‍ശക സുഹ്ര്ത്തുക്കള് ഏകദിനത്തില്‍ മാത്രം കൊള്ളുന്നവന് എന്ന് വിധി എഴുതാന്‍ തുടങ്ങി.അതില്‍ പകയ്ക്കുന്നവനയിരുന്നില്ല ധോണി. തീയില്‍ കുരുത്തവന് വെയ്യ്ളില് വാടാര്രില്ലല്ലോ. കാത്തിരുന്നു കാണാമെന്നായിരുന്നു ധോണിയുടെ തീരുമാനം.ഒടുവില്‍ വന്നു അവസരം. ലോക ഒന്നാം നമ്പര്‍ ശക്തികളായ ഓസീസ് തന്നെ വീണ്ടും. ഇത്തവണ സ്വന്തം നാട്ടില്‍ ടെസ്റ്റ് ആണെന്ന് മാത്രം.ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ കുംബ്ലെയും സഹായിക്കാന്‍ ധോണിയും. ബാംഗളൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍. എന്നാല്‍ അതില്‍ നായകനേട്ട പരിക്ക് ധോണിക്ക് ഗുണമാകുകയായിരുന്നു. രണ്ടാം ടെസ്റ്റ് മൊഹാലിയില്‍. കുംബ്ലെയ്ക്ക് പകരം ധോണി നായകന്. ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പതിവ് ശൈലികള്‍ പ്രതീക്ഷിച്ച ഓസീസ് നായകന് റിക്കി പോണ്ടിങ്ങിന് പിഴച്ചു. പുത്തന്‍ തന്ത്രങ്ങളുമായി കളം വാണ ധോണി തിളങ്ങി ഫലം ഇന്ത്യക്ക് ചരിത്ര ജയം. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വീണ്ടും കുംബ്ലെ എത്തി. പരിക്കേറ്റ വിരലുകളുമായി ഇന്ത്യയുടെ പഴയ പടക്കുതിര പൊരുതിയെങ്കിലും സമനില തന്നെ വീണ്ടും.തന്റെ കാലം കഴിഞ്ഞുവെന്നു ഉറപ്പു വന്ന കുംബ്ലെ ഒടുവില്‍ കിരീടവും ചെങ്കോലും ധോണിക്ക് നല്കി കൊടലയില് കോട്ടഴിച്ചു. പരമ്പരയിലെ അവസാന മത്സരം ഇന്ത്യ ധോണിക്ക് കീഴില്‍ ജയിച്ചു ഓസീസ് അപ്രമാധിത്യം തകര്‍ത്തപ്പോള്‍ അത് പുതിയ യുഗ പിറവിയായി. ഇനി ധോണി യുഗം. ഇന്ത്യന്‍ ക്രിക്കെറ്റിന്റെ ഭാവി ആ കൈകളിലാണ് . അത് അവിടെ സുരക്ഷിതമാനെന്നാണ് പുതുതായി വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.ഓസീസിന് പിന്നാലെ ഇന്ത്യയിലെത്തിയ കൊളോണിയല്‍ സംസ്കാരത്തിന്റെ ആട്ദ്യതം ഇനിയും വിട്ടു മാറാത്ത ഇംഗ്ലണ്ട് അത് വില്ചോതുന്നു. ഏഴ് ഏകദിനങ്ങള്‍ക്ക് ഇവിടെത്തിയ അവര്‍ പറയുന്നു ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പുത്തന്‍ മിശിഹാ പിറന്നു എന്ന്. ആധുനിക കളത്തില്‍ അവന്റെ പേര് ധോനിയെന്നും ആയ്ധം ബാറ്റും ബോളും എന്നും. നമുക്ക് കാത്തിരിക്കാം അവന്റെ അത്ഭുതങ്ങള്‍ക്കായി ............

Posted by sy@m at 5:14 AM 0 comments
Labels: കായികം
Thursday, November 20, 2008
തള്ളേ കലിപ്പ് തീരണില്ലല്ലോ...
തള്ളേ കലിപ്പ് തീരണില്ലല്ലോ... മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ മെഗാ ഹിറ്റായ രാജമാണിക്യം എന്ന സിനിമയിലെ സൂപ്പര്‍ ഡയലോഗ് ആണിത്. സിനിമയുടെ വന്‍ വിജയത്തെ തുടര്‍ന്ന് കേരളം ഒന്നാകെ ഈ ഡയലോഗ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതിന് പേറെന്റും ആയി ഒരു സംഘം എത്തിയിട്ടുണ്ട് അങ്ങ് ഒസ്ട്രലിയയില് നിന്നു.ആരെന്നല്ലേ കോല് കളിക്കാരന് പോണ്ടിങ്ങും സംഘവും. ഇപ്പോള്‍ അവരാണ് ഈ ഡയലോഗ് സ്ഥിരമായി ഉപയോഗിക്കുന്നത്. രയിക്കുരാമാനം അവര്‍ പറയുന്നു തള്ളേ കലിപ്പ് തീരണില്ലല്ലോ...സംഭവം മലയാളത്തിന്റെ പുണ്യമായ മമ്മൂട്ടിയോടുള്ള ആരാധന ഒന്നുമല്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാര് എന്ന ലേബലില്‍ ചടഞ്ഞിരുന്ന അവരെ ഉറക്കത്തില്‍ നിന്നു ചാടി എണീറ്റ ടീം ഇന്ത്യ ആ സിംഹാസനത്തില്‍ നിന്നു ഇറക്കിവിട്ടതാണ് പ്രശ്നം.രണ്ടു മാസം മുന്‍പ് തങ്ങളുടെ മടയില്‍ വന്നു ഏകദിനത്തില്‍ തോല്പിച്ചു. അതോടെ ഉണ്ടായിരുന്ന ഗ്ലാമര്‍ പകുതി പോയി. പിന്നെ ഇത്തവണയും ചക്ക ഇടാമെന്നും അപ്പോള്‍ വീണ്ടും മുയല് ചാകുമെന്നും അതോടെ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാംഎന്നും കരുതി വിമാനം കയറി ഇന്ത്യയില്‍ എത്തിയപ്പോള്‍ ദേ വീണ്ടും തോല്പിച്ചു. ഇത്തവണ ടെസ്റ്റില്‍ ആണെന്ന് മാത്രം. അതെങ്ങനാ കളിയ്ക്കാന്‍ പഠിക്കേണ്ട സമയത്തു ചിലവന്മാര് മീന്‍ പിടിക്കാന്‍ പോകും പിന്നെ തോല്ക്കാതിരിക്കുന്നതെങ്ങനെയാ...എന്നാലും നമ്മള് തമ്പ്രാക്കന്മാരല്ലേ തോല്ക്കാമോ. എന്ത് ചെയ്യാനാ ആ ധോണിയും സംഘവും പണിപറ്റിച്ചു ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. എന്നാല്‍ പിന്നെ പൊടിയും തട്ടി വാലും ചുരുട്ടി വീട്ടില്‍ പോകാമെന്ന് വെച്ചാല്‍ സമ്മതിക്കുമോ. തൊട്ടതു തന്നെ സഹിക്കാന്‍ പറ്റുന്നില്ല വീട്ടില്‍ ചെന്നാല്‍ കഞ്ഞികുടിക്കാന്‍ വക തരുമോ എന്നും അറിയില്ല അപ്പോഴാണ് ചില പിന്തിരിപ്പന് വൈതാളികര്‍ തങ്ങളുടെ കളം കഴിഞ്ഞുവെന്നും ഓസീസ് യുഗം അവസാനിച്ചുവെന്നും തങ്ങള്‍ കാലഹരണപ്പെട്ട പുണ്യവാളന്മാരെന്നും പറഞ്ഞു രംഗത്ത് വരുന്നത്. അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ ചത്തു കിടന്നാലും ചമഞ്ഞു കിടക്കുന്നവരാണ് തങ്ങളെന്ന് കാട്ടിക്കൊടുക്കണ്ടേ. കുളിച്ചില്ലേലും അത് പുരപ്പുറത്തു ഇട്ട പരമ്പര്യവുമുണ്ട്.ഇനി എന്താണ് വഴി എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് ഐഡിയ ഉദിച്ചത് . ആന്‍ ഐഡിയ കാന്‍ ചേഞ്ച് യൌര്‍ ലൈഫ് എന്ന് പറയുന്നതു ഇതിനാണെന്ന് പോണ്ടിംഗ് പോലും തല കുലുക്കി സമ്മതിക്കും.വഴി ഇതാണ് അടിക്കു തിരിച്ചടി ഗ്രൌണ്ടില് കൊടുക്കാന്‍ പറ്റിയില്ലേല്‍ വീട്ടില്‍ കൊടുക്കും ബാറ്റ് കൊണ്ടു പറ്റിയില്ലേല്‍ നാക്ക് കൊണ്ട്. ഒടുവില്‍ ജെയിംസ് കാമെരൂണിനെ മനസ്സില്‍ ധ്യാനിച്ചു ഒരു തിരക്കഥ അങ്ങ് എഴുതി സംഗതി ഹിറ്റ്.സൈമണ്ട്സ് മദ്യം കഴിച്ചു മധോന്മാത്തനായി മീന്‍ പിടിക്കാന്‍ പോയതാണ് ഒരു കുഴപ്പം. സൈമണ്ട്സിനെ മദ്യപാനിയാക്കിയത് ഹര്ഭജനാനെന്നും വെച്ചു കാച്ചി. കുഴപ്പം നമ്പര്‍ രണ്ട് ബ്രറ്റ് ലീയ്ക്ക് വയറ്റീന്നു പോകുന്നത് കൂടിപ്പോയത്. അതിന് കാരണം ഇന്ത്യയിലെ ഫുഡ്. ഇതൊക്കെ പോരെ. ഇത്രയൊക്കെ വന്നുപെട്ടാല്‍ ദൈവം തമ്പുരാന് പോലും തോല്‍ക്കും പിന്നെയല്ലേ ഓസീസ്. ഇനി അതും പോരെങ്കില്‍ മൂന്നാം ലോക രാജ്യത്തെ സംഘാടകരുടെ പിടിപ്പുകേടും ഉണ്ടെന്നു നായകന് പോണ്ടിങ്ങിന് പിന്തുണയുമായി ഒപ്പെനര് മാത്യു ഹെയ്ഡന് ഇനിയും തങ്ങളുടെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമെന്നു പറഞാല്‍ അവനെ ബിഗ് ബാന്ഗ് പരീക്ഷണത്തിന് വിധേയനാക്കുമെന്നു പോണ്ടിങ്ങിന്റെ അന്ത്യശാസനവും വന്നു.ഇതൊക്കെ കേട്ടപ്പോള്‍ ഇങ്ങു ഇന്ത്യയിലെ സാധാരണ ക്രിക്കറ്റ് പ്രേമിക്ക് ഒരു സന്ദേഹം ഇനി ഇതെല്ലം ശെരിയാണോ? ട്വന്റി ട്വന്റി സിനിമയിലെ ഡയലോഗ് മത്സരം പോലെ നീണ്ട ഓസീസ് വാക്പ്രയോഗത്തിലെ സത്യമറിയാന്‍ ഇന്ത്യന്‍ നായകന് ധോണിയെ സമീപിച്ചപ്പോള്‍ കിട്ടിയ മറുപടി അതിമധുരം ബഹുരസം... തോളല്പം ചരിച്ചു ധോണി പറഞ്ഞു.... നീ പോ മോനേ ദിനേശാ...

Posted by sy@m at 6:09 PM 1 comments
Labels: കായികം