ഫോട്ടോ: പി.ആര്. രാജേഷ്
മലയാള സി
നിമയില്‍ ശ്രദ്ധേയമായ തിരിച്ചു
വരവുകള്‍ നടത്തിയ താരങ്ങളുടെ നിരയിലേക്ക് ഒരാള്‍കൂടി. കമലിന്റെ 'നമ്മളി'ലൂടെ
വന്ന് ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു വെള്ളിത്തിരയില്‍നിന്നു മാറിനിന്ന ജിഷ്ണു രാഘവന്.
തിരിച്ചുവരവുകള്‍ സിനിമാ ലോകത്തിനു പുത്തരിയല്ല.
ചാരത്തില്‍നിന്ന് അഗ്നിയായി ജ്വലിച്ചുയര്‍ന്നവര്‍ ഇവിടെ ഒട്ടേറെയാണ്. മഹാനടന് മമ്മൂട്ടിയും സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും മുതല്‍ യുവതാരം കുഞ്ചാക്കോ ബോബന് വരെ ഇത്തരത്തില്‍ വന്‍ തിരിച്ചുവരവുകള്‍ നടത്തിയവരാണ്.
പകയുടെ കനലെരിഞ്ഞ 'ന്യൂഡല്‍ഹി'യില്‍ ജി.കെയായി തിരിച്ചെത്തിയ മമ്മൂട്ടി നടന്നുകയറിയത് മലയാള സിനിമയിലെ താരചക്രവര്‍ത്തിയുടെ സിംഹാസനത്തി
ലേക്കാണ്. ഒരിക്കല്‍ ഊരിവച്ച കാക്കിയെടുത്തണിഞ്ഞ് ''ഓര്‍മയുണ്ടോ ഈ മുഖം'' എന്നു ചോ
ഇവരാരും താരസമ്പന്നമായ കുടുംബപശ്ചാത്തലത്തിന്റെ പിന്മുറക്കാരായി വന്നു മറഞ്ഞ് തിരിച്ചെത്തിയവരല്ല. ഇവിടെയാണ് പഴയകാല നായകന് രാഘവന്റെ മകന് ജിഷ്ണു വേറിട്ടുനില്‍ക്കുന്നത്. കാരണം, ഭരതന്റെ മകന് സിദ്ധാര്‍ഥിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷവുമായി കമലിന്റെ 'നമ്മള്' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജിഷ്ണു അപ്രത്യക്ഷനായതു പെട്ടെന്നാണ്. അതും ലോഹിതദാസ് എന്ന അദ്ഭുത
പ്രതിഭയുടെ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തശേഷം. ലോഹിതദാസ് സംവിധാനം ചെയ്ത 'ചക്കരമുത്തി'നു ശേഷം ജിഷ്ണുവിനെ കാണാതായപ്പോള്‍ പ്രേക്ഷകരാരും ഈ ഇടവേള അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ജിഷ്ണു തിരിച്ചുവരുന്നു എന്നു കേള്‍ക്കുമ്പോള്‍ പ്രേക്ഷകരിലാര്‍ക്കും അദ്ഭുതമില്ല. കാരണം നമ്മളിലൊരാളായി ജിഷ്ണു ഇവിടെയുണ്ടായിരുന്നു.ദിച്ച് 'ഭരത്ചന്ദ്രന് ഐ.പി.എസാ'യി തിരിച്ചെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇതിനുശേഷം 'ഗുലുമാലു'മായി യുവതാരം കുഞ്ചാക്കോ ബോബനും തിരിച്ചെത്തി. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി ആയ സാക്ഷാല്‍ അമിതാഭ് ബച്ചനുപോലും തന്റെ കരിയറില്‍ ഇങ്ങനെയൊരു ഏട് കൂട്ടിച്ചേര്‍ക്കാനുണ്ട്.
ചുരുക്കം ചിലര്‍ക്കും ജിഷ്ണുവിനും മാത്രം അറിയാമായിരുന്ന ഈ ഇടവേളയെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും ജിഷ്ണുവിന് പറയാനേറെയുണ്ട്. കേള്‍ക്കാന്‍ നമുക്കും...
? 2006-ല്‍ 'ചക്കരമുത്തി'ലാണല്ലോ ജിഷ്ണുവിനെ അവസാനമായി കണ്ടത്. പിന്നീട് 'യുഗപുരുഷ'നില് ഒരു ചെറുവേഷത്തിലും. അതിനുശേഷം
നീണ്ട ഇടവേള. എവിടേയ്ക്കായിരുന്നു മുങ്ങിയത്.
ഠ മുങ്ങിയതൊന്നുമല്ല. ഒരു ദൗത്യവുമായി അല്പകാലം മാറിനിന്നതാണ്. ദൗത്യം എന്നൊക്കെ പറയാമോ എന്നറിയില്ല. ഒരു സുഹൃത്തുമായുള്ള സംസാരമാണ് എന്റെ ജീവിതം മാറ്റിയത്. അദ്ദേഹം ഒരു മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഐടി വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കുകയെന്ന മിഷന്. കേട്ടപ്പോള്‍ വളരെ രസകരമായിത്തോന്നി. അതില്‍ പങ്കാളിയാകണമെന്നും ആ
ഗ്രഹിച്ചു. അങ്ങനെ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ആ കാലയളവില്‍.
? എന്തായിരുന്നു ആ മിഷന്? എങ്ങനെയായിരുന്നു പ്രവര്‍ത്തനം?
ഒരു സൊസൈറ്റി രൂപീകരിച്ചുള്ള പ്രവര്‍ത്തനമായിരുന്നു. ഇന്ത്യയിലെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങളില്‍ ചെന്നെത്തിയുള്ള പ്രവര്‍ത്തനം. ഐടി വിദ്യാഭ്യാസം സാധരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമം. ഗ്രാമീണര്‍ക്കു വിദ്യാഭ്യാസംതേടി പോകേണ്ട സാഹചര്യമൊരുക്കാതെ അവരുടെ അടുത്തേക്കു സാങ്കേതിക വിദ്യാഭ്യാസം എത്തിക്കുകയെന്നതായിരുന്നു ലക്ഷ്യം. രാജ്യമൊട്ടാകെ സഞ്ചരിച്ചു. കമ്പനിയെന്നു പറയാനാകില്ലെങ്കിലും ഒരു ട്രസ്റ്റ്; അതിന്റെ സി.ഇ.ഒ. വരെയായി ഞാന്‍. അതിന്റേതായ ഉത്തരവാദിത്തങ്ങള്‍. അതുമായി
മുന്നോട്ടുപോകുമ്പോള്‍ സിനിമയില്‍നിന്ന് ഒഴിഞ്ഞുനിന്നു അത്രമാത്രം.
? സിനിമ പൂര്‍ണമായും മനസില്‍നിന്ന് അകറ്റിയായിരുന്നോ അഞ്ചു വര്‍ഷത്തോളം കഴിഞ്ഞത്. നടന് രാഘവന്റെ മകന് എന്ന നിലയില്‍ ചെറുപ്രായത്തിലെ സിനിമയുമായി ബന്ധമുള്ള ജിഷ്ണുവിന് അത് എളുപ്പത്തില്‍ സാധിക്കാനായോ.
സിനിമയെ അകറ്റിനിര്‍ത്തി എന്നു പറയില്ല. ഞാന്‍ പറഞ്ഞില്ലേ സി.ഇ.ഒ. ഒക്കെയായി പ്രവര്‍ത്തിക്കുമ്പോള്‍ അതി
ന്റേതായ ഉത്തരവാദിത്തങ്ങള്‍ ഉണ്ടായിരുന്നു. സിനിമയുമായി മുന്നോട്ടുപോയാല്‍ പലപ്പോഴും അതിനു സാധിച്ചെന്നുവരില്ല. അതിനാല്‍ വിട്ടുനിന്നു എന്നു മാത്രം. കൂട്ടുകാര്‍ക്ക് അതൊരു വിഷമമായിരുന്നു. അവര്‍ പലപ്പോഴും സിനിമ ചെയ്യണമെന്നു പ്രേരിപ്പിച്ചിരുന്നു. പിന്നെ, ഈ സമയത്ത് ശ്രദ്ധേയമായ ഓഫറുകള്‍ എന്നെ തേടി വന്നിരുന്നില്ല എന്നതും വിട്ടുനില്‍ക്കലിനു കാരണമായിരുന്നിരിക്കാം. വന്നതെല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍. അതിനു താല്പര്യമില്ലായിരുന്നു.
? ഇപ്പോള്‍ ഒരു തിരിച്ചുവരവ്. അതെങ്ങനെ? ദൗത്യങ്ങള്‍ തീര്‍ന്നപ്പോഴുള്ള മടങ്ങിവരവ് മാത്രമാണോ.
തിരിച്ചുവരവ് എന്നും മനസിലുണ്ടായിരുന്നു. സിനിമകള്‍ ചെയ്യാതിരുന്നപ്പോള്‍ പലരും എന്നെ ശാസിച്ചിട്ടുണ്ട്. പ്രത്യേകിച്ചു
മമ്മൂക്ക(മമ്മൂട്ടി). കാണുമ്പോഴൊക്കെ ശാസിക്കുമായിരുന്നു ജിഷ്ണു, എന്താ നിന്റെ ഭാവം. സിനിമ നീ ഗൗരവമായി കാണണം എന്നൊക്കെ മമ്മൂക്ക ഉപദേശിക്കും. അതു കേള്‍ക്കുമ്പോള്‍ മടങ്ങിവരണമെന്നു മോഹം ഉദിച്ചിരുന്നു. അങ്ങനെ കഴിയുമ്പോഴാണ് സുഗീതിന്റെയും(സംവിധായകന്, ചിത്രം: ഓര്‍ഡിനറി) സിദ്ദുവിന്റെയും(സിദ്ധാര്‍ഥ്) സിനിമകളിലേക്ക് എന്നെ ക്ഷണിക്കുന്നത്. ഇരുവരുമായുള്ള അടുത്ത സൗഹൃദവും മടങ്ങിവരണമെന്നുള്ള മോഹവും കൂടിയായതോടെ ഇതാണു സമയം എന്നു തീരുമാനിച്ചു.
? തിരിച്ചുവരവ് എപ്പോഴും ചലഞ്ചിംഗ് ആണല്ലോ? ജിഷ്ണു തിരിച്ചുവരവിനു തെരഞ്ഞെടുത്തത് പുതുമുഖങ്ങള്‍ ഒരുക്കുന്ന സിനിമയും. എന്തുകൊണ്ടാണിങ്ങനെ? പുതുമുഖങ്ങള്‍ പുതുമ സമ്മാനിക്കും എന്നതാണോ കാരണം.
ശരിയാണ്. തിരിച്ചുവരവുകള്‍ എപ്പോഴും ചലഞ്ചിംഗ് തന്നെ. മികച്ച രണ്ടാം വരവുകള്‍ നട
ത്തിയത് അപൂര്‍വം പേര് മാത്രമാണല്ലോ. 'ന്യൂഡല്‍ഹി'യില്‍ മമ്മൂക്കയും 'ഭരത്ചന്ദ്ര'നില് സുരേഷ് ഗോപിയും 'ഗുലുമാലി'ലൂടെ ചാക്കോച്ചനും എല്ലാം മികച്ച തിരിച്ചുവരവുകള്‍ നടത്തിയവരാണ്. എ
ന്നെ സംബന്ധിച്ച് തിരിച്ചുവര
വിനെക്കുറിച്ച് അധികമൊന്നും സ്വപ്നം കണ്ടിട്ടില്ല. മികച്ച വേഷങ്ങള്‍ ചെയ്യണമെന്നു മാത്രം ആഗ്രഹിക്കുന്നു. പുതുമുഖങ്ങളുടെ സിനിമ തെരഞ്ഞെടുത്തത് അങ്ങനെയൊന്നും മുന്നില്‍ക
ണ്ടല്ല. സുഗീത് എന്റെ സുഹൃത്താണ്. 'നമ്മള്'ന്റെ സെറ്റില്‍ മുതലുള്ള പരിചയമാണ്. സുഗീത് വിളിച്ച് സിനിമയില്‍ ഒരു വേഷം ചെയ്യണമെന്നു പറഞ്ഞു; ഞാന്‍ സമ്മതിച്ചു. അത്രമാത്രം. പിന്നെ പുതുമ. തീര്‍ച്ചയായും പു
തമയുള്ള ചിത്രമാണ് ഓര്‍ഡിനറി. പുതിയ പ്രമേയം, പുതിയ താരങ്ങള്‍, പുതിയ അണിയറക്കാര്‍.
? കമല്‍ സംവിധാനം ചെയ്ത 'നമ്മള്' ജിഷ്ണുവിന്റെ ആദ്യത്തെ ചിത്രമാണ്. സുഗീതിന്റെ രണ്ടാമത്തേതും(അസോസിയേറ്റ് ഡയറക്ടര്‍ എന്ന നിലയില്‍). ഇപ്പോള്‍ സുഗീത് സ്വതന്ത്രമായി ചെയ്യുന്ന ആദ്യ ചിത്രം ജിഷ്ണുവിന്റെ തിരിച്ചുവരവിലെ ആദ്യ ചിത്രവുമായി. ഇതു യാദൃശ്ചികമാണോ? അതോ നിങ്ങള്‍ തമ്മില്‍ അത്രനല്ല കെമിസ്ട്രിയാണോ.
യാദൃശ്ചികമാണോ അല്ലയോ എന്ന് എനിക്കറിയില്ല. ഈ ചോദ്യം എന്നോടു പലരും ചോദിച്ചിരുന്നു. സുഗീത് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. 'നമ്മള്'ന്റെ സെറ്റില്‍വച്ചാണ് പരിചയപ്പെടുന്നത്. കമല്‍ സാര്‍ തന്റെ സിനിമ
കളുടെ സീനുകള്‍ക്കെല്ലാം എല്ലാം ഒറിജിനാലിറ്റി വേണമെന്നു ശഠിക്കുന്ന ഒരാളാണ്. 'നമ്മള്'ന്റെ സെറ്റിലും ഇതേ പോലെയായിരുന്നു. കോളജിലെ അടിപൊളി സീനുകളും അമ്മയെ തിരിച്ചറിയുന്ന സെന്റിമെന്റല്‍ സീനുകളും എല്ലാം ഇങ്ങനെ ഒറിജിനാലിറ്റിയോടെ ചിത്രീകരിച്ചതാണ്. ഇതിനായി സെറ്റ് തന്നെ ആ മൂഡില്‍ എത്തിക്കും. കമല്‍ സാറിന്റെ ഓരോ നിര്‍ദേശങ്ങളും ശരിയായി മനസിലാക്കി സുഗീത് കാര്യങ്ങള്‍ നീക്കുന്നത് ഞാന്‍ അന്നു കണ്ടിട്ടുണ്ട്. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി. ഓര്‍ഡിനറിയുടെ പണിപ്പുരയിലായിരുന്നപ്പോള്‍ അണിയറയിലെ ഓരോ കാര്യങ്ങളും സുഗീത് പറയുമായിരുന്നു. ചിത്രത്തിന്റെ ഓരോ ഘട്ടങ്ങളും അങ്ങനെ എനിക്കു മനസിലായിട്ടുണ്ട്. പിന്നെ സുഗീതും ടീമും ഇതിനായി എടുത്ത പരിശ്രമങ്ങളും നന്നായി അറിയാം. സിനിമയിലേക്ക് സുഗീത് എന്നെ ക്ഷണിച്ചപ്പോള്‍ അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് ഞാന്‍ സ്വീകരിച്ചത്.
? സിദ്ധാര്‍ഥുമായും ഇതേ കെമിസ്ട്രിയാണെന്നു തോന്നുന്നു. ആദ്യം നിങ്ങള്‍ ഒരുമിച്ച് സിനിമയിലേക്ക്. ഇപ്പോള്‍ സിദ്ധാര്‍ഥിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ ജിഷ്ണു അഭിനയിക്കാനൊരുങ്ങുന്നു.
ശരിയാണ്. സിദ്ദുവുമായി വളരെ നല്ല അടുപ്പമാണ്. എന്റെ ബെസ്റ്റ് ഫ്രണ്ട്സില്‍ ഒരാള്‍. സുഗീതിന്റെ സിനിമയിലൂടെ തിരിച്ചുവര
വിനൊരുങ്ങുമ്പോഴാണ് സിദ്ദു സംവിധാനം ചെയ്യുന്ന 'നിദ്ര'യിലേക്ക് ക്ഷണിച്ചത്. വളരെ നല്ല കഥയാണ് 'നിദ്ര'യുടേത്. ഞാന്‍ നെഗറ്റീവ് റോളാണ് ഇതില്‍ ചെയ്യുന്നത്. ഇതിനു മുമ്പ് ലോഹിസാറിന്റെ 'ചക്കരമുത്തി'ലാണ് നെഗറ്റീവ് റോള്‍ ചെയ്തിട്ടുള്ളത്. പിന്നെ സിദ്ദുവുമായുള്ള അടുപ്പം. അത് ഒരിക്കലും സിനിമയുടെ ലേബലിലായിരുന്നില്ല. ഞാന്‍ സിനിമയില്‍നിന്നു വിട്ടുനിന്ന സമയത്തും സിദ്ദുവുമായി നല്ല ബന്ധത്തിലായിരുന്നു.
? മുമ്പ് കണ്ട ഗെറ്റപ്പ് അല്ലല്ലോ ജിഷ്ണുവിന് ഇപ്പോള്‍. സിക്സ്പായ്ക്ക് ഒക്കെയായി, സൂപ്പര്‍ സ്റ്റാര്‍ പദവിയാണോ ലക്ഷ്യം.
സിക്സ് പായ്ക്ക് ഒന്നുമല്ല. ഗെറ്റപ്പ് മാറി. അത് അങ്ങനെ സംഭവിച്ചുപോയതാണ്. സൂപ്പര്‍ സ്റ്റാര്‍ പദവി ഒരിക്കലും ഞാന്‍ ലക്ഷ്യമിട്ടിട്ടില്ല. അതു നമ്മള് നേടിയെടുക്കുന്നതല്ലല്ലോ. പ്രേക്ഷകരും മാധ്യമങ്ങളും നല്കുന്നതല്ലേ. അതിനു നല്ല സിനിമകള്‍ ചെയ്താല്‍ മാത്രമേ സാധിക്കു. ഗെറ്റപ്പിലും ലാംഗ്വേജിലും ലഭിക്കുന്നതല്ല സൂപ്പര്‍ സ്റ്റാര്‍ പദവി. 'ന്യൂഡല്‍ഹി'യും 'വാത്സല്യ'വും 'കിലുക്ക'വും 'ചിത്ര'വുമെല്ലാം ഇപ്പോഴും നമ്മള് പുതുമയോടെ കാണുന്നില്ലേ. അങ്ങനെ എല്ലാക്കാലവും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിയുന്ന സിനിമകള്‍ ചെയ്യുമ്പോഴാണ് ഒരാള്‍ സൂപ്പര്‍ സ്റ്റാര്‍ ആകുന്നത്. അങ്ങനെയെങ്കില്‍ മലയാള സിനിമയില്‍ മമ്മുക്കയും ലാലേട്ടനും മാത്രമല്ലേ സൂപ്പര്‍ സ്റ്റാറുകള്‍. മറ്റുള്ളവര്‍ക്കും സൂപ്പറാകാം. പക്ഷേ മമ്മുക്കയും ലാലേട്ടനും ചെയ്യുന്നതു പോലെ ഒരിക്കലെങ്കിലും ചെയ്തുകാട്ടണം. എന്നിട്ടു പറയാം സൂപ്പര്‍ സ്റ്റാറെന്ന്.
? സൂപ്പര്‍ താരങ്ങള്‍ യുവാ
ക്കള്‍ക്കു വഴിമാറണമെന്നു പലയിടത്തുനിന്നും കേള്‍ക്കുന്നുണ്ടല്ലോ? പ്രായം ഏറുന്ന സൂപ്പര്‍ താരങ്ങള്‍ പ്രായം മനസിലാക്കി റോളുകള്‍ ചെയ്യണമെന്നും കേള്‍ക്കുന്നു. ജിഷ്ണുവും ഇതേ അഭിപ്രായക്കാരനാണോ.
ഒരിക്കലുമല്ല. കലാജീവിതത്തില്‍ പ്രായത്തിന് എന്ത് അടിസ്ഥാനമാണുള്ളത്. വേഷം പകര്‍ന്നാടാന്‍ പ്രായം തടസമല്ലാതാകുന്നതല്ലേ കലാകാരനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. അക്കാര്യത്തില്‍ അനുഗ്രഹീതരല്ലേ മമ്മുക്കയും ലാലേട്ടനും. മറ്റു പല ഭാഷകളിലും സൂപ്പര്‍താരങ്ങള്‍ ഇതൊക്കെ ചെയ്യുന്നില്ലേ. അത് ഒരു നടന്റെ കഴിവാണ്. പ്രായം തളര്‍ത്താതെ ഏതു വേഷവും ചെയ്യാന്‍ കഴിയുക; പ്രതിഭയുള്ളവര്‍ക്കു മാത്രമേ അതിനു കഴിയൂ.
? സിനിമാരംഗത്തേക്കു വളരെ എളുപ്പമുള്ള വഴിയായിരുന്നല്ലോ ജിഷ്ണുവിന്. ആരും കൊതിക്കുന്ന തുടക്കവും കിട്ടി. പിന്നീട് എന്താണു സംഭവിച്ചത്. ഇടവേളയില്‍ എപ്പോഴെങ്കിലും ഒരു സ്വയം വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ.
തീര്‍ച്ചയായും. ഞാന്‍ എന്നെത്തന്നെ പലപ്പോഴും വിലയിരുത്തിയിട്ടുണ്ട്. എന്റെ കഴിവ് പരമാവധി പുറത്തെടുക്കാന്‍ ശ്രമിച്ചുവെന്നാണ് എന്റെ വിശ്വാസം. കരിയറില്‍ എന്തെങ്കിലും താഴ്ചകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്റെ കുറ്റംകൊണ്ടാണ്. വളരെ എളുപ്പമുള്ള വഴിയായിരുന്നു രാഘവന്റെ മകന് എന്ന ലേബല്‍. ആദ്യ സിനിമ കമലിനെ പോലൊരാളുടെ സംവിധാനത്തില്‍. അത് സൂപ്പര്‍ ഹിറ്റാകുന്നു. അങ്ങനെ വളരെ സ്മൂത്തായ കയറ്റം. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ആദ്യം സ്മൂത്തായ വഴിയായതിനാലാകണം ഇടയ്ക്ക് ബ്രേക്ക് ഇടേണ്ടി വന്നത്. ആരോട് എപ്പോള്‍ എന്ത് എങ്ങനെ സംസാരിക്കണമെന്നു പോലും ചിലസമയത്ത് തിരിച്ചറിയാന്‍ പറ്റിയില്ല. അങ്ങനെ വരുമ്പോള്‍ ഞാന്‍ ഉള്‍വ

ലിയുമായിരുന്നു. ചിലര്‍ അതിനെ ജാടയായി കണ്ടു. പക്ഷേ, അതെന്റെ പരിഭ്രമം മൂലം സംഭവിച്ചതാണ്. അങ്ങനെ പലതും. മമ്മുക്ക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് അച്ഛന്റെ ഷൂട്ടിംഗ് കാണാന്‍ പോയതിനെക്കുറിച്ച്. അച്ഛന്റെ വലിയ ഫാനായിരുന്നെന്നും നാലു കിലോമീറ്ററോളം നടന്ന് അന്നു സ്റ്റാറായിരുന്ന അച്ഛനെ കാണാന്‍ പോയതിനെക്കുറിച്ചും. ഇന്ന് മമ്മുക്ക എവിടെ നില്ക്കുന്നു. കഷ്ടപ്പെട്ട് ഫീല്‍ഡില്‍ വന്ന് പ്രതിഭ തെളിയിച്ചതിന്റെ ഫലമാണ് ഇന്ന് അദ്ദേഹം ലോകമറിയുന്ന താരമായത്. കഷ്ടപ്പാടില്ലാതെ ആര്‍ക്കും വലിയവനാകാന്‍ പറ്റില്ല. എന്റെ കാര്യത്തിലും അതായിരിക്കാം സംഭവിച്ചത്. 'നമ്മളി'നു ശേഷം വന്ന വേഷങ്ങളില്‍ ഭൂരിഭാഗവും ഒരേ ടൈപ്പായിരുന്നു. കുറച്ച് ആയപ്പോള്‍ എനിക്കുതന്നെ മടുത്തു.
? രാഘവന്റെ മകന് എന്ന പേരിനു ദോഷംവരുത്തി എന്നു തോന്നിയിട്ടുണ്ടോ.
ഇല്ല. ഒരിക്കലുമില്ല. ഞാന്‍ കഴിവിനനുസരിച്ചു പ്രകടിപ്പിച്ചു. പോരായ്മയുണ്ടായെങ്കില്‍ അത് എന്റെ മാത്രം കുറ്റമാണ്. ഞാന്‍ പറഞ്ഞില്ലേ. എന്റെ സംഭ്രമങ്ങളും മറ്റും. അത് പലപ്പോഴും എനിക്കു തിരിച്ചടിയായിട്ടുണ്ട്. അല്ലാതെ മറ്റൊന്നും എന്റെ നേര്‍ക്കു ചൂണ്ടിക്കാട്ടാനില്ലെന്നാണു വിശ്വാസം.
? അപ്പോള്‍ സ്വന്തം ഭാഗത്തുനിന്നു തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. അതിനു രണ്ടാംവരവില്‍ പ്രായശ്ചിത്തം ചെയ്യാനാണോ തീരുമാനം.
തെറ്റുകള്‍ ഉണ്ടായിട്ടുണ്ട് എന്നു ഞാന്‍ പറഞ്ഞില്ലല്ലോ. പിന്നെ രണ്ടാം വരവില്‍ നല്ല നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. 'ഓര്‍ഡിനറി'യിലും 'നിദ്ര'യിലും അതു ലഭിച്ചു. തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നാണു പ്രതീക്ഷ.
? 'ഓര്‍ഡിനറി' ഒരു യൂത്ത് ഫിലിം അല്ലേ. യൂത്തിന്റെ സിനിമ എന്നു പറയുമ്പോള്‍ ക്യാംപസുമൊക്കെയായി ഒരു അടിപൊളി ചിത്രമായിരിക്കണമല്ലോ. സ്റ്റില്‍സ് കണ്ടിട്ട് ഒരു ഗ്രാമീണ ചിത്രമായി തോന്നി.
നല്ല നിരീക്ഷണം. ശരിയാണു പറഞ്ഞത്. ഞാന്‍ നേരത്തെ പറഞ്ഞില്ലേ. പലതുകൊണ്ടും പുതുമ നിറഞ്ഞതാണ് ഓര്‍ഡിനറി. മികച്ച തിരക്കഥയാണ് ചിത്രത്തിന്റേത്. വേറിട്ടൊരു കഥ. പശ്ചാത്തലവും വേറിട്ടതാണ്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന യൂത്ത് മൂവി. ബാക്കിയെല്ലാം സ്ക്രീനില്‍. ഒരു കാര്യം ഗ്യാരണ്ടി. നല്ലൊരു സിനിമയായിരിക്കും ഇത്. പുതുമ നിറഞ്ഞത്. എല്ലാ വിഭാഗക്കാരേയും തൃപ്തിപ്പെടുത്തുന്നത്. 'നിദ്ര'യും നല്ലൊരു കഥയാണ്.
? പുതിയ പ്രോജക്ടുകള്‍.
ഓര്‍ഡിനറി, പിന്നാലെ നിദ്ര. അതിനു ശേഷം മൂന്നു പ്രോജക്ടുകള്‍ ഉണ്ട്. ഒന്ന് ഒരു പുതുമുഖ സംവിധായകന്റേതാണ്. മറ്റുള്ളവ സുഹൃത്തുക്കളുടേതാണ്. അതിന്റെ തിരക്കഥ പുരോഗമിക്കുന്നു. നമ്മളുടെ ഇടയില്‍ കാണുന്നവരാണ് അതിലെ കഥാപാത്രങ്ങള്‍. അതിലെ സംഭവങ്ങള്‍ നമ്മള് ദിനവും കാണുന്നതും. അത്രയ്ക്കും സാധാരണക്കാരന്റെ ജനജീവിതവുമായി ഇണങ്ങിച്ചേര്‍ന്നതാണ് അത്.
ഇന്റര്‍വെല്‍ കഴിഞ്ഞു. രണ്ടാം പകുതിയിലെ സീനുകള്‍ക്കായി ജിഷ്ണു ഒരുങ്ങിക്കഴിഞ്ഞു. പുത്തന്‍ പ്രോജക്ടുകളും പുതിയ പ്രതീക്ഷകളുമായി ജിഷ്ണു മടങ്ങിവരികയാണ്. നമ്മള്‍ക്കിടയിലെ കഥകളുമായി നമ്മള്‍ക്കിടയിലെ കഥാപാത്രങ്ങളാകാന്‍ നമ്മളിലൊരാളായി... ശേഷം സ്ക്രീനില്‍...