പന്തുമായി മുന്നേറിയാല്‍ പോരാ ഗോളടിക്കാന്‍ പഠിക്കണമെന്ന പാഠം ഫ്രഞ്ച് ഫുട്ബോള്‍ ടീമിനെ പഠിപ്പിച്ചാണ് കഴിഞ്ഞ ദിവസം ഇതിഹാസ താരം ഡിയാഗോ മറഡോണയും കുട്ടികളും മാഴ്സെയിലെ പുല്‍മൈതാനത്തു നിന്ന് കയറിയത്.
പരിശീലകനായി സ്ഥാനമേറ്റ ശേഷം തുടരെ രണ്ടാം വിജയവുമായി മറഡോണ ചിരിക്കുമ്പോള്‍ ഫഉട്ബോള്‍ ലോകം വീണ്ടും ഈ പ്രതിഭാസത്തിനു മുന്നില്‍ നമിക്കുന്നു.
കോച്ചാകാന്‍ താന്‍ തയാറാണെന്നു പറഞ്ഞ നാള് തന്നെ അര്‍ജന്റീനക്കാര്‍ക്ക് ഉറപ്പായിരുന്നു തങ്ങളുടെ ജീവവായുവായ ഫുട്ബോളിനെയും അഭിമാനമായ ടീമിനേയും തങ്ങളുടെ `ദൈവം' കൈവിടുകയില്ലെന്ന്. രാജ്യം അര്‍പ്പിച്ച വിശ്വാസം ദൈവവും കാത്തു. ആദ്യ മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ 1-0ത്തിന്. പിന്നീട് ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ടു ഗോളിനും. മറഡോണാ വിസ്മയം മുന്നോട്ടു തന്നെ.
വിടാതെ പിടികൂടിയ സമനില ഭൂതവും അപ്രതീക്ഷിത തോല്‍വി കളും ടീമിനെ തളര്‍ത്തിയ സമയത്താണ് മറഡോണ കോച്ചിന്റെ കുപ്പായം ധരിക്കുന്നത്. ഏതാനും മാസം മുമ്പ്. ഇതിനും പുറമേ ദേശീയ ടീമിലെ താരങ്ങളെയെല്ലാം ഒന്നിച്ചു ലഭിച്ചത് ഒന്നോ രണ്ടോ തവണ മാത്രം. എന്നിട്ടും ഇത്ര ഉജ്വലമായി ഫ്രാന്‍സിനെതിരേ അവരെ ക ളത്തില്‍ ഒത്തൊരുമിപ്പിക്കാന്‍ മറഡോണയ്ക്ക് എങ്ങനെ കഴിഞ്ഞു ഉത്തരം ലളിതം. മാഴ്സെയില്‍ ഫ്രാന്‍സിനെ പഠിപ്പിച്ച തത്വം മറഡോണ ആദ്യം പഠിപ്പിച്ചത് സ്വന്തം കുട്ടികളെ തന്നെ. അര്‍ജന്റീനക്കാരെ പറ്റി ഏറെ കേട്ട വിമര്‍ശനങ്ങളിലൊന്നാണ് ഗോളടിക്കാനറിയാത്ത ഫുട്ബോള്‍ താരങ്ങളെന്ന്. ലാറ്റിനമേരിക്കയുടെ വശ്യതയില്‍ കളത്തില്‍ കവിത വിരിയിച്ച് അവര്‍ ആരാധകഹൃദയങ്ങളില്‍ കൂടുകെട്ടിയപ്പോഴും ഈ പേര് മാഞ്ഞുപോയിരുന്നില്ല.
ലോകകപ്പ് പോരാട്ടങ്ങളിലും കോപ്പാ അമേരിക്കയിലും ആദ്യന്തം ഫേവ റൈറ്റുകളായി തിളങ്ങി വിളങ്ങിയ അവര്‍ നിര്‍ണായകമായ കളിയില്‍ ഗോളടിക്കാന്‍ മറക്കും, ആരാധകരെ കണ്ണീരിലാഴ്ത്തി കീരടം നഷ്ടമായ രാജാക്കന്മാരെ പോലെ മടങ്ങും.
ഈ ശീലത്തിനാണ് മറഡോണ അന്ത്യം കുറിച്ചത്. ഫ്രാന്‍സിനെതിരേ അണിനിരന്ന ടീമിന്റെ ആക്രമണോത്സുകത തന്നെ ഇതിനുദാഹരണം. എന്നാല്‍, ലാറ്റിനമേരിക്കയുടെ പതിഞ്ഞ താളം വിട്ട് യൂറോപ്പിന്റെ വന്യതയിലേക്ക് പടര്‍ന്നുകയറാന്‍ അവര്‍ തയാറുമായില്ല. പന്ത് കാലില്‍ കുരുക്കി പാഞ്ഞ മെസിയും, ടെവസും, അഗ്യൂറോയും പുത്തന്‍ ശീലത്തിലേക്ക് വളരെവേഗം താദാത്മ്യം പ്രാപിക്കുകയും ചെയ്തു.
പ്ലേമേക്കര്‍ യുവാന്‍ റോമന്‍ റിക്വല്‍മി ഇല്ലാതെയും പതുമുഖതാരങ്ങള്‍ക്ക് ഏറെ പ്രാമുഖ്യവും അവസരവും നല്‍കിയുമാണ് മറഡോണ ഫ്രാന്‍സിനെ കെട്ടുകെട്ടിച്ചത്. താന്‍ ആദ്യം ഗോള്‍ നേടിയ മൈതാനത്ത് നിന്ന് ആദ്യ ജയം നേടി തുടങ്ങിയ മറഡോണയുടെ തന്ത്രങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയെന്ന ആദ്യ സൂചന. അര്‍ജന്റീനന്‍ ഫുട്ബോളിനും അര്‍ജന്റീനന്‍ ആരാധകര്‍ക്കും ലഭിച്ച ശുഭ സൂചനയാണിത്. അതെ ഇതിഹാസം കളി തുടങ്ങി, കാത്തിരിക്കാം വിസ്മയങ്ങള്‍ക്കായി...
Saturday, February 14, 2009
ഇതിഹാസം കളി തുടങ്ങി

Posted by sy@m at 4:12 PM 0 comments
Labels: കായികം
'മിഷന് ലങ്ക` കംപ്ലീറ്റഡ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മിഷന് ലങ്ക ദൗത്യത്തിനു ശുഭപര്യവസാനം. പരമ്പരയിലെ അവസാന ഇനമായി ട്വന്റി 20 വെടിക്കെട്ടിലും നനഞ്ഞ പടക്കം മാത്രമായിപ്പോയ ലങ്കയ്ക്കു മേല്‍ വിജയത്തിന്റെ വര്‍ണക്കുടകളും മത്താപ്പും വിരിയിച്ച് ടീം ഇന്ത്യ മടങ്ങുന്നു. ഗജകേസരികളെപ്പോലെ തിടമ്പേറ്റി.
മുംബൈ ആക്രമണത്തിന്റെ പേരില്‍ പാക്കിസ്ഥാന് പര്യടനം റദ്ദു ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മരതക ദ്വീപ് ഇന്ത്യന്‍ കടുവകള്‍ക്ക് ആതിഥേയത്വം വഹിക്കാമെന്നു സമ്മതിക്കുന്നത്. ഇന്ത്യക്കു പകരം പാക്കിസ്ഥാനില്‍ പോയി ആതിഥേയരെ തച്ചുടച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ലങ്ക അപ്പോള്‍. പരമ്പര തൂത്തുവാരിയാല്‍ ആത്മവിശ്വാസം ഏറുകയല്ലാതെ കുറയില്ലല്ലോ.
ഇന്ത്യയും അത്ര മോശക്കാരായല്ല വിരു ന്നു പോയത്. നാട്ടില്‍ ഇംഗ്ല ണ്ടിന്റെ വിവശതയ്ക്കു മേല്‍ കുതി രകയറിയതിന്റെ ആലസ്യത്തിലായിരുന്നു ഇന്ത്യന്‍ കടുവകള്‍. ഇതിനാലൊക്കെ തന്നെയാവണം സാധാരണ ക്രിക്കറ്റ് പ്രേമി സ്കൂളില്‍ പോകാതെയും ഓഫീസില്‍ പോകാതെയും തീപ്പൊരിചിതറിയേക്കാവുന്ന ഒരു പോരാട്ടം പ്രതീക്ഷിച്ചു വിഡ്ഢിപ്പെട്ടിക്കു മുമ്പില്‍ തപസിരുന്നത്.
തുടക്കവും ഗംഭീരം. തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ഉസ്താദായ സാക്ഷാല്‍ സതന് ജയസൂര്യയുടെ സെഞ്ചുറിയോടെ തുടക്കം. എന്നാല്‍ ഇന്ത്യ പോരു തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. എതിരാളികളില്ലാത്ത അവസ്ഥ. ആദ്യം മത്സരം തോറ്റപ്പോള്‍ രണ്ടില്‍ പിടിക്കാമെന്ന് ആശ്വാസം അതും കൈവിട്ടപ്പോള്‍ പിന്നെ ജീവന് നിലനിര്‍ത്താനായി ശ്രമം. ഫലം തഥൈവ. പഠിച്ചതേ പാടൂ എന്നു ഉറപ്പിച്ചെത്തിയ ബാറ്റിംഗ് നിരയും ബൗളര്‍മാരും ഇന്ത്യന്‍ പക്ഷത്തേക്ക് കൂറുമാറിയോ എ ന്നായിരുന്നു ലങ്കന്‍ നായകന് മഹേള ജയര്ധനെയുടെ സംശയം. അഞ്ചില്‍ നാലിലും ആതിഥേയര്‍ ആയുധം വച്ചു കീഴടങ്ങി. ധോണിപ്പട്ടാളമോ ചരിത്രത്തിലേക്ക് നടന്നു കയറുകയും ചെയ്തു. തുടരെ ഒമ്പതു വിജയവും ചരിത്രത്തിലാദ്യമായി ഐ.സി.സി റാങ്കിംഗില്‍ രണ്ടാം സ്ഥാനവും.
തൊപ്പി തെറിക്കുമെന്ന് ഉറപ്പിച്ചായിരിക്കണം മഹേള ജയവര്‍ധനെ അവസാന അങ്കത്തിനിറങ്ങിയത്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവന്റെ ധാര്‍ഷ്ട്യം കാട്ടി ഒടുവില്‍ ലങ്ക നാണമറച്ചു. അല്ലേലും നമ്മള് ഇന്ത്യക്കാര്‍ക്ക് അല്പം മാന്യത കൂടുതലാണല്ലോ. വിരുന്നിനു പോയിട്ട് ആതിഥേയനെ കണ്ണീരു കുടിപ്പിച്ചു മടങ്ങാറില്ല.
ഇതിനിടയില്‍ പാക്കിസ്ഥാനില്‍ ഗര്‍ജിച്ച ടീം സ്വന്തം മടയില്‍ തലകുത്തി വീഴുന്നത് കണ്ട് അന്തം വിട്ടിരിക്കുകയായിരുന്നു ശ്രീലങ്കന്‍ ക്രിക്കറ്റ് മേലാളന്മാര്. ഇന്ത്യയെ ക്ഷണിക്കാന്‍ ഗണിച്ചു പറഞ്ഞവനെ കൈയ്യില്‍ കിട്ടിയില് പച്ചയ്ക്കു കൊളുത്തുമെന്നായിരുന്നത്രേ രോഷപ്രകടനം.
അങ്ങനെയിരിക്കെയാണ് കാവിലെ ചെറുപൂരമെന്ന ട്വന്റി 20 ഉള്ള കാര്യമോര്‍ത്തത്. ഉടന്‍ വന്നു ഹിറ്റ് സിനിമകളില്‍ ഒന്നായ യോദ്ധയിലെ ജഗതി ശ്രീകുമാറിന്റെ ഹിറ്റ് നമ്പര്‍. കാവിലെ പാട്ടു മത്സരത്തിനു കാണാം. വെല്ലുവിളിക്ക് കൊഴുപ്പു കൂട്ടാന്‍ നായകനേയും വയസന് പടയേയും ഒഴിവാക്കി യുവതാരങ്ങളെ അയച്ചു. ഇപ്പോ ശരിയാക്കാം എന്ന വിശ്വാസത്തില്‍ പാവം പിള്ളേര് ഇറങ്ങിത്തിരിക്കുകയും ചെയ്തു.
എന്തു ഫലം... കൊണ്ടു പിടിച്ചു തുടങ്ങി. അടിച്ചൊതുക്കി, എറിഞ്ഞു വീഴ്ത്തി എന്നാല്‍ ചുരുട്ടിക്കെട്ടാന്‍ പിള്ളേര്‍ക്കറിയുമോ ഒടുവില്‍ പത്താന് സഹോദരന്മാരുടെ അടിയേറ്റു പത്തി തകര്‍ന്ന് അവരും തലകുമ്പിട്ടു. ഇനി പാക്കിസ്ഥാന് തന്നെ ശരണം. ഇപ്പോള്‍ ജയിക്കാന്‍ എളുപ്പം പാക് മണ്ണാണ് എന്നറിഞ്ഞ ലങ്ക അടുത്ത വിമാനത്തില്‍ 20 ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് ടെസ്റ്റ് പരമ്പരയ്ക്കേയ്...

Posted by sy@m at 2:03 PM 0 comments
Labels: കായികം