Friday, November 21, 2008

ധോണി: ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പുത്തന്‍ മിശിഹാ

ന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യ ഒന്നുമല്ലാതായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ കപില്‍ദേവ് എന്ന പോരാളിയുടെ നേതെര്ത്വത്തില്‍ ചെകുത്താന്മാരുടെ സംഘം കറുപ്പിന്റെ കരുത്തായ വെസ്റ്റിന്‍ഡീസ്-നെ തോല്‍പ്പിച്ച് ലോക കിരീടം നേടിയതോടെ ഇന്ത്യ ക്രിക്കെറ്റ് ലോകത്തില്‍ കുതിക്കാനുള്ള വേദി ഒരുക്കുകയായിരുന്നു. പിന്നീടിങ്ങോട്ട്‌ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ വളര്‍ച്ചയായിരുന്നു കാണാന്‍ കഴിഞ്ഞത്.കപിലിന് ശേഷം അസരു‌ദീനും മറ്റും നയിച്ച ഇന്ത്യന്‍ ക്രിക്കെറ്റ് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ അവതാരത്തോടെ ലോകൈക ശക്തികളായി മാറി.അമ്പ്‌ കൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന ചൊല്ല് പോലെ സച്ചിന്റെ ബാറ്റിങ്ങ് ചൂടരിയാത്തവരില്ല ലോക ക്രിക്കെറ്റില്‍ എന്ന സ്ഥിതിയായി.എന്നാല്‍ പ്രതിഭാസത്തിനോപ്പം നില്ക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയാതെ വന്നപ്പോള്‍ സച്ചിനും കൂടെ ഓടുന്നവരും എന്ന സ്ഥിതിയായി ഇന്ത്യന്‍ ക്രിക്കെറ്റില്‍.ഈ സാഹചര്യത്തിലാണ് സൌരവ് ഗാംഗുലി എന്ന കടുവ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ തലപ്പത്തെത്തുന്നത്. പരസ്യമായി വായ്ക്കകത്ത് കോലിട്ടിലക്കിയലുമ് നഖം കടിച്ചും കീഴോട്ടു നോക്കിയും മാന്യത കാക്കുന്ന ഇന്ത്യന്‍ കീഴാളരില്‍ നിന്ന് ക്രിക്കെറ്റ് ലോകത്തെ ഒരു കൂട്ടം പോരാളികളുടെ സംഘമാക്കി മാറ്റിയത് ഗാംഗുലി ആണ്. എന്നാല്‍ കാല ചക്രത്തിന്റെ പാച്ചിലില്‍ ഗാംഗുലിക്കും അനിവാര്യമായ അന്ത്യം വന്നു ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ ഒരു യുഗത്തിന്റെ അന്ത്യമെന്ന് പലരും വിശ്വസിച്ചു. എന്നാല്‍ അവിടെ പുത്തന്‍ താരോധയത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്.. സഹോദര രാഷ്ട്രവും ബദ്ധ വൈരികളുമായ പാകിസ്ഥാന്റെ രാഷ്ട്രപതി സാക്ഷാല്‍ പര്‍വേഴ് മുശ്രുഫിന്റെ പോലും പ്രശംസ പിടിച്ചു പറ്റിയ കൂന്തലുമായി ഒരു രാജകുമാരന്‍ ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പടി കടന്നെത്തി.മഹേന്ദ്ര സിങ്ങ് ധോണി. ജര്‍ക്കന്ദ് എന്ന സംസ്ഥാനത്തു നിന്ന് ഒരു പോരാളി. തുടര്‍ന്നിഗോട്ടു ധോനിയുടെ പടയോട്ടമായിരുന്നു.....ഇതില്‍ ശ്രേദ്ധേയമത് ട്വന്റി ട്വന്റി ലോകകപ്പ് വിജയമായിരുന്നു. ആരും പ്രതീക്ഷിക്കാതിരുന്ന സമയം ധോണിയുടെ നെത്രിര്തുവതിലുള്ള യുവാക്കളുടെ സംഘമാണ് ലോക കിരീടം ഇന്ത്യയില്‍ എത്തിച്ചത്.ഓസ്ട്രലിയ ദക്ഷിണആഫ്രിക്ക തുടങ്ങിയ മുന്‍ നിര ടീമുകളെ തോല്പിച്ചും പിന്നീട് ഫൈനലില്‍ ബദ്ധ വൈരികളായ പാകിസ്ഥാനെ അടിയറവു പറയിച്ചുമാണ് ധോണിയുടെ ഇന്ത്യ ലോക ജേതാക്കളായത്.അതൊരു ആകസ്മിക വിജയമയിരുന്നില്ലെന്ന് തെളിയിക്കുകയായിരുന്നു പിന്നീട് ഇന്ത്യന്‍ നായകന്റെ ലക്‌ഷ്യം.ജയദ്രഥ വധം പ്രതിന്ഞ ചെയ്തിറങ്ങിയ അര്‍ജുനനെ പോലെയായിരുന്നു പിന്നീട് ധോണി. ഒന്നായി എടുക്കും... നൂറായി തൊടുക്കും..... കൊള്ളുമ്പോള്‍ ആയിരം എന്ന രീതിയിലാരുന്നു യാത്ര.മുന്നില്‍ വന്നവര്‍ക്കെല്ലാം കിട്ടി വേണ്ടുവോളം. ഒടുവില്‍ ക്രിക്കെട്ടിലെ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായ ഓസീസിനും കിട്ടി പ്രതീക്ഷിക്കാതെ. അതും അവരുടെ നാട്ടില്‍ ഏകദിന പരമ്പരയുടെ ഫൈനലില്‍. ഇന്ത്യന്‍ ക്രിക്കെറ്റിലെ ദൈവം സാക്ഷാല്‍ സച്ചിന്‍ ഉണര്‍ന്ന ഫൈനലുകളില്‍ ധോണിയുടെ ഇന്ത്യ ഒസ്ട്രലിയയില് ചരിത്രം രചിച്ചു.എന്നാല്‍ ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര കുടിക്കുന്ന വിമര്‍ശക സുഹ്ര്‍ത്തുക്കള്‍ ഏകദിനത്തില്‍ മാത്രം കൊള്ളുന്നവന്‍ എന്ന് വിധി എഴുതാന്‍ തുടങ്ങി.അതില്‍ പകയ്ക്കുന്നവനയിരുന്നില്ല ധോണി. തീയില്‍ കുരുത്തവന്‍ വെയ്യ്ളില്‍ വാടാര്‍രില്ലല്ലോ. കാത്തിരുന്നു കാണാമെന്നായിരുന്നു ധോണിയുടെ തീരുമാനം.ഒടുവില്‍ വന്നു അവസരം. ലോക ഒന്നാം നമ്പര്‍ ശക്തികളായ ഓസീസ് തന്നെ വീണ്ടും. ഇത്തവണ സ്വന്തം നാട്ടില്‍ ടെസ്റ്റ് ആണെന്ന് മാത്രം.ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാന്‍ കുംബ്ലെയും സഹായിക്കാന്‍ ധോണിയും. ബാംഗളൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍. എന്നാല്‍ അതില്‍ നായകനേട്ട പരിക്ക് ധോണിക്ക് ഗുണമാകുകയായിരുന്നു. രണ്ടാം ടെസ്റ്റ് മൊഹാലിയില്‍. കുംബ്ലെയ്ക്ക് പകരം ധോണി നായകന്‍. ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പതിവ് ശൈലികള്‍ പ്രതീക്ഷിച്ച ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന് പിഴച്ചു. പുത്തന്‍ തന്ത്രങ്ങളുമായി കളം വാണ ധോണി തിളങ്ങി ഫലം ഇന്ത്യക്ക് ചരിത്ര ജയം. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വീണ്ടും കുംബ്ലെ എത്തി. പരിക്കേറ്റ വിരലുകളുമായി ഇന്ത്യയുടെ പഴയ പടക്കുതിര പൊരുതിയെങ്കിലും സമനില തന്നെ വീണ്ടും.തന്റെ കാലം കഴിഞ്ഞുവെന്നു ഉറപ്പു വന്ന കുംബ്ലെ ഒടുവില്‍ കിരീടവും ചെങ്കോലും ധോണിക്ക് നല്‍കി കൊടലയില്‍ കോട്ടഴിച്ചു. പരമ്പരയിലെ അവസാന മത്സരം ഇന്ത്യ ധോണിക്ക് കീഴില്‍ ജയിച്ചു ഓസീസ് അപ്രമാധിത്യം തകര്‍ത്തപ്പോള്‍ അത് പുതിയ യുഗ പിറവിയായി. ഇനി ധോണി യുഗം. ഇന്ത്യന്‍ ക്രിക്കെറ്റിന്റെ ഭാവി ആ കൈകളിലാണ് . അത് അവിടെ സുരക്ഷിതമാനെന്നാണ് പുതുതായി വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.ഓസീസിന് പിന്നാലെ ഇന്ത്യയിലെത്തിയ കൊളോണിയല്‍ സംസ്കാരത്തിന്റെ ആട്ദ്യതം ഇനിയും വിട്ടു മാറാത്ത ഇംഗ്ലണ്ട് അത് വില്ചോതുന്നു. ഏഴ് ഏകദിനങ്ങള്‍ക്ക് ഇവിടെത്തിയ അവര്‍ പറയുന്നു ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പുത്തന്‍ മിശിഹാ പിറന്നു എന്ന്. ആധുനിക കളത്തില്‍ അവന്റെ പേര് ധോനിയെന്നും ആയ്ധം ബാറ്റും ബോളും എന്നും. നമുക്ക് കാത്തിരിക്കാം അവന്റെ അത്ഭുതങ്ങള്‍ക്കായി ............

ധോണി: ഇന്ത്യന്‍ ക്രിക്കെറ്റിന്റെ പുത്തന്‍ മിശിഹാSocialTwist Tell-a-Friend

0 comments: